മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യുഎഇ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

cm in dubai

യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്‌സ്‌പോ 2020 വേദിയിൽ  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  സ്വീകരിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തി ലായിരുന്നു സ്വീകരണം.

യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങീ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം. എ യൂസഫലി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!