കുവൈത്തിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യൻ തടവുകാരെ ഉടൻ ഇന്ത്യയിലേക്ക് കൈമാറുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ ഉദ്ധരിച്ച് റിപ്പോർട്ട്. ഈ തടവുകാരുടെ പട്ടിക പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു..
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിൽ അധികൃതരുമായി ഏകോപിപ്പിക്കുന്നതിനും ഇതിനുള്ള തയ്യാറെടുപ്പിനും മുന്നോടിയാണ് തടവുകാരുടെ പട്ടിക ഇന്ത്യൻ സർക്കാരിനു കൈമാറിയതെന്നും സ്ഥാനപതി വ്യക്തമാക്കി. ഈ തടവുകാർക്ക് അവശേഷിക്കുന്ന ശിക്ഷാ കാലവധി സ്വന്തം രാജ്യത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ 2015 ജൂലായ് 22 നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.