കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ പുതിയ ഫീസ് ഇനത്തിൽ സർക്കാരിനു ഈ വർഷം 1.4 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കും. ഈ വിഭാഗത്തിൽ ഉൾപ്പെട്ട 56,000 വിദേശികളാണു രാജ്യത്ത് ഉള്ളത്. ഇവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു 250 ദിനാർ ആണു സർക്കാർ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഈ വർഷം 1.4 കോടി ദിനാർ സർക്കാരിനു അധിക വരുമാനം ലഭിക്കുന്നതോടൊപ്പം വരും വർഷങ്ങളിൽ ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം കൂടും എന്നതിനാൽ വരുമാനത്തിലും തതുല്യമായ വർദ്ധനവ് ഉണ്ടാകും. ഇതിനു പുറമെ 2.82 കോടി ദിനാർ ആണു ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് ഇനത്തിൽ കമ്പനികൾക്ക് ലഭിക്കുക. ഇവരുടെ വാർഷിക ഇൻഷുറൻസ് പ്രീമിയം 503.5 ദിനാർ ആണ് നിശ്ചയിച്ചിരിക്കുന്നത്.