കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് അവധി നൽകുന്നത് ഈ മാസാവസാനം വരെ നിർത്തിവച്ചു. ജോലിയുടെ ഒഴുക്കിനെ ബാധിക്കാതെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
മെഡിക്കൽ, ടെക്നിക്കൽ, അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങി തൊഴിലാളികളുടെ അവധി ദിവസങ്ങൾ തീരുമാനിക്കാനുള്ള അധികാരം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.