കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിഫലം ലഭിച്ചു തുടങ്ങി. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് മുതലായ സർക്കാർ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ജീവനക്കാർക്കാണു പ്രതിഫലം നൽകുന്നത്. ഇതിനായി 60 കോടി ദിനാറാണു സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്.ഇതിനു പാർലമെന്റിന്റെ അംഗീകാരവും ലഭിച്ചിരുന്നു. എങ്കിലും വിവിധ കാരണങ്ങളാൽ വിതരണം വൈകുകയായിരുന്നു. സ്വദേശികളും വിദേശികളുമായ 2 ലക്ഷം ജീവനക്കാർക്കാണു ഇതിന്റെ പ്രയോജനം ലഭിക്കുക. ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മലയാളികളായ നിരവധി നഴ്സുമാരും ഡോക്റ്റർമ്മാരും സാങ്കേതിക പ്രവർത്തകരും കോവിഡ് മുന്നണി പോരാളികൾക്കുള്ള പ്രതിഫലനം ലഭിക്കുന്നതിനു അർഹരായവരുടെ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്.