കുവൈത്തിൽ കൊറോണയുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ ഏർപ്പെടുത്തിയ നിരവധി നിയന്ത്രണങ്ങളും ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങളും നീക്കുവാനുള്ള ശുപാർശ്ശകൾക്ക്‌ പാർലമന്റ്‌ അംഗീകാരം നൽകി. വാക്സിനേഷൻ ചെയ്യാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഉടനടി എടുത്തുകളയുക, വാക്സിനേഷൻ എടുക്കാത്ത ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കുക, രണ്ടാമത്തെ ഡോസ്‌ വാക്സിൻ എടുത്തവരെ പ്രതിരോധ ശേഷി കൈവരിച്ചവരായി കണക്കാക്കുക, വാക്‌സിനേഷൻ എടുത്ത കുട്ടികളും അല്ലാത്ത കുട്ടികളും തമ്മിൽ വിവേചനം ഏർപ്പെടുത്താതിരിക്കുക, വിദേശത്ത്‌ നിന്നും കുവൈത്തിലേക്ക് വരുന്ന സ്വദേശികളുടെ പി. സി. ആർ. പരിശോധന രാജ്യത്ത്‌ എത്തിയ ശേഷം മാത്രമായി പരിമിതപ്പെടുത്തുക, മുതലായവയാണു പാർലമന്റ്‌ അംഗീകരിച്ച പ്രധാന ശുപാർശ്ശകൾ. ഇത്‌ ഒരു മാസത്തിനകം നടപ്പിലാക്കുവാൻ മന്ത്രി സഭ തയ്യാറാകണമെന്ന് പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.

error: Content is protected !!