അറബ് ലോകത്തെ പ്രമുഖ കാലാവസ്ഥാ നിരീക്ഷകനും ഗോള ശാസ്തജ്ഞനുമായ സ്വാലിഹ് അൽ ഉജൈരി (102) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അന്ത്യം. 1920 ജൂൺ 23 നു ജനിച്ച കുവൈത്തിലെ ശർക്ക് ജില്ലയിൽ ജനിച്ച അദ്ധേഹത്തിന്റെ ജന്മ ശതാബ്ദി കഴിഞ്ഞ വർഷം കുവൈത്ത് ആഘോഷിച്ചിരുന്നു. ഗോള ശാസ്ത്രം സംബന്ധമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തെ 1981 ൽ കുവൈത്ത് യൂനിവേർസ്സിറ്റി ഡോക്റ്ററേറ്റ് നൽകി ആദരിച്ചു .വാർത്താ മാധ്യമങ്ങൾ വഴി കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ നടത്തി വന്ന ഉജൈരി മലയാളികൾ ഉൾപ്പെടെയുള്ള വിദേശി സമൂഹത്തിനുൾപ്പെടെ ഏറെ പ്രശസ്തായിരുന്നു.