ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കർണ്ണാടക വിദ്യാലയ അധികൃതരുടെ നടപടിക്ക് എതിരെ കുവൈത്ത് പാർലമെന്റിലെ 22 അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ അന്താ രാഷ്ട്ര സംഘടനകൾ അടിയന്തിരമായി ഇടപെടണമെന്നും പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.” ഇന്ത്യൻ അധികാരികൾ നടത്തുന്ന ഇത്തരം നടപടികളെ തങ്ങൾ ശക്തമായി അപലപിക്കുന്നു. ഖുർആനിലും പ്രവാചക ചര്യയിലും അനുശാസിക്കുന്ന ഇസ്ലാമിക ആചാരമാണു ഹിജാബ് . അത് സ്ത്രീകളുടെ അന്തസ്സും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നു. മുസ്ലീം സ്ത്രീകളുടെ ഹിജാബ് അഴിച്ചു മാറ്റുവാനും മതം ഉപേക്ഷിക്കുവാനും നിർബന്ധിക്കുന്ന അവസ്ഥയാണു ഇന്ത്യയിൽ നില നിൽക്കുന്നത്. ഇത്തരം ലജ്ജാകരമായ പ്രവർത്തികൾ,വ്യക്തികളുടെ മത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും നഗ്നമായ ലംഘനവുമാണ്. തങ്ങളുടെ മാനുഷികവും ഇസ്ലാമികവുമായ ഉത്തരവാദിത്തങ്ങളുടെ അടിസ്ഥാനത്തിൽ, 200 ദശലക്ഷത്തിലധികം മുസ്‌ലിംകൾക്കെതിരെ ഇന്ത്യൻ അധികാരികൾ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ കുവൈത്ത് ദേശീയ അസംബ്ലിയിലെ അംഗങ്ങളായ ഞങ്ങൾ ശക്തമായി അപലപിക്കുന്നതോടൊപ്പം.
ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സംഘടനകളോടും ഇസ്ലാമിക, രാജ്യങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത് ഒരു ഏകീകൃത നിലപാട് സ്വീകരിക്കണം.”സംയുക്ത പ്രസ്ഥാവനയിൽ എം. പി. മാർ വ്യക്തമാക്കി.അതേ സമയം ഹിജാബ് നിരോധനത്തിനു എതിരെ കുവൈത്ത് വിദേശ കാര്യ മന്ത്രാലയവും പ്രസ്ഥാവന പുറപ്പെടുവിച്ചു. ഇന്ത്യയിലെ മുസ്ലിം ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുവാൻ കുവൈത്ത് വിദേശകാര്യമന്ത്രാലയം അന്താ രാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ബ്രദർ ഹൂഡ് ആഭിമുഖ്യ സംഘടനയായ ഇസ്ലാമിക് കോൺസ്റ്റിറ്റിയൂഷനൽ മൂവ്‌മന്റ് ന്റെ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് സമീപം വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.