കുവൈത്തിൽ ശിശുകൾക്ക് നൽകുന്ന 3 ബ്രാൻഡ്കളുടെ പാൽ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. Similac, Ele Care, Alimentum മുതലായ ബ്രാന്റുകളാണ് നിരോധിച്ചത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രിഷ്യൻ വിഭാഗമാണ് നടപടി സ്വീകരിച്ചത്. അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന ചില പാൽ പൊടികളിൽ ബാക്റ്റീരിയ മലിനീകരണം സംഭവിച്ചതായി ഇന്റർ നാഷണൽ ഫുഡ് സേഫ്റ്റി അതൊരിറ്റി നെറ്റ് വർക്കിന്റെ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻ വലിച്ച് സുലൈബിയയിലെ വെയർ ഹാസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ വിപണിയിൽ ലഭ്യമല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ജം ‘ഇയ്യകളിലും , ഫാർമസികളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്.