കുവൈത്ത് എണ്ണ വില ബാരലിന് 98.04 ഡോളറായി ഉയർന്നു. കുവൈത്ത് പെട്രോളിയം കോർപ്പറേഷനാണു ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഇന്നത്തെ എണ്ണ വില ബാരലിന് 4. 27 ഡോളർ വർദ്ധിച്ച് 98.04 ഡോളറിലെത്തി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.52ഡോളർ ഉയർന്ന് 96.84 ഡോളറിലെത്തിയിരുന്നു. അതേസമയം അവധി കാരണം യുഎസ് എണ്ണ വിപണി ഇന്ന് പ്രവർത്തിച്ചിരുന്നില്ല.