കുവൈത്തിൽ കുടുംബ സന്ദർശ്ശക വിസകൾ നൽകുന്നത്‌ ഉടൻ പുനരാരംഭിക്കും

new visa

കുവൈത്തിൽ കുടുംബ സന്ദർശ്ശക വിസകൾ നൽകുന്നത്‌ ഉടൻ പുനരാരംഭിക്കും. ഇത്‌ സംബന്ധിച്ച്‌ വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. സന്ദർശ്ശക വിസയിൽ എത്തുന്നവർ കുവൈത്ത്‌ അംഗീകൃത വാക്സിനേഷൻ സ്വീകരിച്ചവർ ആയിരിക്കണമോ അല്ലയോ, ആണെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത എങ്ങിനെ ഉറപ്പാക്കും മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സിവിൽ വ്യോമയാനം, ആരോഗ്യ മന്ത്രാലയം എന്നീ ഏജൻസികളാണ് തീരുമാനിക്കേണ്ടത്‌. ഇത്‌ സംബന്ധിച്ച ഏകോപനം പൂർത്തിയായി കഴിഞ്ഞാൽ കുടുംബ സന്ദർശ്ശക വിസകൾ അനുവദിച്ചു തുടങ്ങുവാനാണു മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്‌. കൊറോണ പശ്ചാത്തലത്തിൽ രാജ്യത്ത്‌ കുടുംബ സന്ദർശ്ശക വിസകൾ അനുവദിക്കുന്നത്‌ രണ്ടു വർഷമായി നിർത്തി വെച്ചിരിക്കുകയാണു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!