കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ ആദ്യ ദിവസം ഏറ്റവും അധികം സന്ദർശകർ എത്തിയത് സുബിയ പ്രദേശത്ത്. ഭൂമി ശാസ്ത്ര പരവും ചരിത്ര പരവുമായ പ്രത്യേകതകളാണു ഈ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. പ്രകൃതി സ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും നിരവധി കാഴ്‌ചകൾ ഇവിടെയുണ്ട്. 2019 ൽ ജാബിർ പാലം തുറന്നതോടെയാണു പ്രദേശത്തേക്കുള്ള സഞ്ചാരം എളുപ്പമായത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള ആദ്യ ദേശീയ ദിന ആഘോഷമായിരുന്നു ഇത്തവണത്തേത്. സ്വദേശികൾ എന്ന പോലെ നിരവധി വിദേശികളും പ്രദേശത്തേക്ക് ഒഴികിയെത്തി. ഇതോടെ ജാബിർ പാലത്തിൽ കനത്ത ഗതാഗത കുരുക്കു അനുഭവപ്പെട്ടു. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടങ്ങൾക്കായി മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ചെയ്തു.