വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് സിവിൽ ഐ.ഡി അധികൃതരുടെ പേരിൽ ലഭിക്കുന്ന വ്യാജ ലിങ്കുകളിൽ കയറി പ്രതികരിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ടെക്സ്റ്റ് മെസ്സേജുകൾ വഴിയാണു ഇത്തരം വ്യാജ ലിങ്കുകൾ ലഭിക്കുന്നത്. ഇവ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമ്മേഷൻ അതോറിറ്റിയുടെതല്ലെന്നും ഇത്തരത്തിൽ അതോറിറ്റി ആർക്കും തന്നെ സന്ദേശങ്ങൾ അയക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ലിങ്കുകളിൽ കയറി പ്രതികരിച്ച നിരവധി പേർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണു രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കുവാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. സിവിൽ ഐ. ഡി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനോ അല്ലെങ്കിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണു പലർക്കും സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതിനാൽ തന്നെ പലരും തട്ടിപ്പിനു ഇരയാകുന്നുണ്ട്