കുവൈത്തിലെ അബ്ദലിയിൽ budhanazh ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾ മരിച്ചു. മഹരാഷ്ട്ര പൂണെ സ്വദേശിനി ഡോ. ഷഹിസ്ത മുഹമ്മദ് ഹുസ്സൈൻ സോളങ്കി (37),ഭർത്താവ് തമിഴ് നാട് സ്വദേശി ഉമർ ഗുലാം (41) എന്നിവരാണു മരണമടഞ്ഞത്.ഇവരുടെ കൂടെ സഞ്ചരിച്ച 7 വയസ്സും , 5 വയസ്സും 7 മാസവും പ്രായമായ മൂന്നു മക്കളെ പരുക്കുകളോടെ ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദിന അവധിയോട് അനുബന്ധിച്ച് അബ്ദലി പ്രദേശത്ത് വിനോദ യാത്രക്ക് പോകുകയായിരുന്ന ഇവരുടെ വാഹനം മറിഞ്ഞാണു അപകടം ഉണ്ടായത്. അപകടത്തിൽ ഉമർ ഗുലാം തൽ ക്ഷണം മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹിസ്ത ജഹറ ആശുപത്രിയിൽ വെച്ചാണു മരണമടഞ്ഞത്. സാൽമിയ നാസർ സൗദ് അൽ സബാഹ് ക്ലിനിക്കിൽ ഡോക്റ്ററായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു മരണമടഞ്ഞ ഷഹിസ്ത. ഭർത്താവ് ഒമർ ഗുലാം ബുബിയാൻ ബാങ്കിലെ ഉദ്യോഗസ്ഥനാണു. ഇരുവരുടെയും മൃത ദേഹങ്ങൾ സുലൈബിഖാത്ത് സ്മശാനത്തിൽ ഖബറടക്കി.