കുവൈത്തിൽ വാക്സീൻ എടുക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും സ്കൂളിലേക്കു പ്രവേശിക്കാൻ പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്.
കോവിഡ് നിയന്ത്രണത്തിനു ശേഷം കുവൈത്തിലെ സ്കൂളുകൾ ഇന്നു തുറക്കാനിരിക്കവെയാണ് തീരുമാനം. എന്നാൽ വാക്സീൻ എടുത്തവർക്ക് പിസിആർ പരിശോധന വേണ്ട. ഇതേസമയം ഇന്ത്യൻ വിദ്യാർഥികൾ പുതിയ അധ്യയന വർഷം തുടങ്ങുന്ന ഏപ്രിൽ 1 മുതലായിരിക്കും പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുക.