കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പയ്യോളി നെല്ല്യേരി മാണിക്കോത്ത് സ്വദേശി മാണിക്യം വീട്ടിൽ ഷാഹിദ് ( 24) ആണു മരിച്ചത്. ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെട്ട് തീപിടിക്കുകയായിരുന്നു. പരേതനായ ഫർഹത്ത് മൻസിൽ മൊയ്തീൻ ഹാജിയുടെ പൗത്രനും മാണിക്യം വീട്ടിൽ നിസാറിൻ്റെയും സുബൈദയുടെയും മകനുമാണു ഷാഹിദ്. രണ്ടര വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഷാഹിദ് അവിവാഹിതനാണു. സഹോദരങ്ങൾ ഷാരൂഖ് ( കുവൈത്ത് )നിദാൻ,നീമ മൃതദേഹം കുവൈത്തിൽ ഖബറടക്കും.