യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം ശക്തം

pcr

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന അടിയന്തരമായി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗൾഫ് രാജ്യങ്ങൾ കോവിഡ് നിബന്ധനകളെല്ലാം എടുത്തുമാറ്റിയിട്ടും ഇന്ത്യയുടെ കടുംപിടിത്തം പ്രവാസികളുടെ മാത്രമല്ല വാണിജ്യ, വ്യാപാര, വിനോദസഞ്ചാരികളുടെയും സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്നതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയിൽ നിന്ന് 2 വാക്സീൻ എടുത്തുവന്നവർക്കു മാത്രമാണു നിലവിൽ ഇളവുള്ളത്.

ഏറ്റവും സുരക്ഷിതമായ രീതിയിൽ കോവിഡിനെ പ്രതിരോധിച്ചു നിയന്ത്രണവിധേയമാക്കിയ രാജ്യമാണ് യുഎഇ. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ യോഗ്യരായ 100 ശതമാനത്തോളം പേർക്കും വാക്സീൻ നൽകിയ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്കു പിസിആർ വേണമെന്ന നിബന്ധന ന്യായീകരിക്കാനാകില്ലെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ പറഞ്ഞു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവരാണ് യുഎഇ, കുവൈത്ത് പ്രവാസികൾ. ഇതിൽ കൂടുതൽ പേരും മലയാളികളാണെന്നിരിക്കെ എല്ലായ്പോഴും കേരളത്തോട് കേന്ദ്രം കാണിക്കുന്ന വിവേചനമായേ ഇതിനേ കാണാനാവൂ എന്ന് യുവകലാസാഹിതി യുഎഇ സംഘടനാ അസിസ്റ്റന്റ് സെക്രട്ടറി റോയ് ഐ വർഗീസ് പറഞ്ഞു. ചികിത്സ, മരണം തുടങ്ങി അടിയന്തരമായി നാട്ടിലേക്കു പോകേണ്ടവരാണ് ഏറെ പ്രയാസപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!