കുവൈത്തിൽ പകർച്ച വ്യാധികൾക്കെതിരെയുള്ള വാക്സിനുകൾ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി വരുന്നതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്. ഇതുമായി ബന്ധപ്പെട്ട് അന്തർദേശീയ മരുന്ന് നിർമ്മാണകമ്പനികളുമായി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കുവൈത്ത് സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനി മുഖേന അബോട്ട് ലബോറട്ടറീസ് ഉൽപന്നങ്ങൾ പ്രദേശികാടിസ്ഥാനത്തിൽ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപടിയിൽ സംസാരികാവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
