കുവൈത്തിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റമദാൻ നോമ്പ് തുറ പരിപാടികൾക്ക് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണു നടപടി. രാജ്യത്തെ ആരോഗ്യ സാഹചര്യത്തിൽ തുടർച്ചയായ പുരോഗതി കൈവരിക്കാൻ സാധിച്ചതിന്റെ ഭാഗമായാണു ഇതെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ പ്രതിരോധ സംഘങ്ങൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ്. നിലവിലെ സൂചകങ്ങൾ പ്രകാരം നോമ്പ് തുറ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ തിരിച്ചു വരവിനു അനുമതി നൽകാൻ രാജ്യത്തേ ആരോഗ്യ സ്ഥിതി തൃപ്തി കരമാണെന്നും അവർ വ്യക്തമാക്കി.