കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശന വിസ അനുവദിക്കാൻ ഡി.എൻ.എ. പരിശോധന ഫലം നിർബന്ധമാക്കണമെന്ന് പാർലമന്റ്‌ അംഗം

parliament

കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശന വിസ അനുവദിക്കുന്നതിനു ഡി.എൻ.എ. പരിശോധന ഫലം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊണ്ട്‌ പാർലമന്റ്‌ അംഗം നിർദ്ദേശം സമർപ്പിച്ചു. ബദർ അൽ ഹമീദി എം. പി. യാണു ഈയൊരു ആവശ്യം ഉന്നയിച്ചു കൊണ്ട്‌ പാർലമെന്റിൽ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്‌. ഇത്‌ അനുസരിച്ച്‌ തൊഴിൽ വിസ,ഗാർഹിക വിസ,കുടുംബ വിസ, കുടുംബ സന്ദർശ്ശക വിസ, വാണിജ്യ സന്ദർശ്ശക വിസ, പഠന വിസ മുതലായ എല്ലാ വിധ പ്രവേശന വിസകളിലും രാജ്യത്ത്‌ എത്തുന്ന വിദേശികൾ ഡി. എൻ. എ. പരിശോധനക്ക്‌ വിധേയരാകണം.ഇതൊടോപ്പം ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വിസയിൽ എത്തുന്ന വിദേശികൾ സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തരാണെന്നും മാനസിക രോഗികൾ അല്ലെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌ കൂടി ഹാജരാക്കണമെന്നും നിർദ്ദേശം മുന്നോട്ട്‌ വെക്കുന്നു.അതേ സമയം വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട്‌ സമഗ്രമായ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട്‌ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച കരട്‌ നിയമം ഇന്ന് പാർലമെന്റിൽ ചർച്ച ചെയ്തു. കരട്‌ നിയമത്തിൽ ഭേദഗതി ആവശ്യമെങ്കിൽ അവ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ വോട്ടിനിടുമെന്നാണു സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!