കുവൈത്ത് – സൗദി കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ദുറ വാതക പാടത്തിനു മേൽ അവകാശ വാദം ഉന്നയിച്ച് ഇറാൻ വിദേശ കാര്യ മന്ത്രാലയം രംഗത്ത്. കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ദുറ വാതക പാടം ഇറാന്റെ കൂടി സമുദ്രാതിർത്തിയിലാണു സ്ഥിതി ചെയ്യുന്നത് എന്ന് ഇറാൻ വിദേശ കാര്യ മന്ത്രാലയം അവകാശപ്പെട്ടു. ഇതിൽ നിന്നുള്ള വരുമാനത്തിൽ ഇറാനു കൂടി അവകാശം ഉള്ളതായും മന്ത്രാലയം വ്യക്തമാക്കി. ഇറാൻ, കുവൈത്ത്,സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വാത പാടമാണു അർഷ്/ദുർറ :- ഇറാൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇറാനും കുവൈത്തിനും ഇടയിലുള്ള നിർണ്ണയിക്കപ്പെടാത്ത ജലാശയത്തിലാണു ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനാൽ ഇസ്ലാമിക് റിപ്പബ്ലിക്കിലും ഇതിന്റെ ഫലം എടുക്കാനുള്ള അവകാശം നിക്ഷിപ്തമാണ് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രതി ദിനം ഒരു ബില്ല്യൺ ക്യൂബിക് ഫീറ്റ് പ്രകൃതി വാതകം ഉദ്പാതിപ്പിച്ച് കൊണ്ട് ദുറ വാതകപ്പാടം വികസിപ്പിക്കുന്നതിന് സൗദി അറേബ്യയുമായി കഴിഞ്ഞ ആഴ്ചയാണു കുവൈത്ത് ഒപ്പുവെച്ചത് . ഇതിനു പിന്നാലെയാണു ഇറാൻ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.