കുവൈത്തിൽ മസ്ജിദുകളിൽ നിബന്ധനകളോടെ നോമ്പ് തുറ പരിപാടി സംഘടിപ്പിക്കാൻ ഔഖാഫ് മന്ത്രാലയം അനുമതി നൽകി. നേരത്തെ പള്ളികൾക്ക് അകത്ത് നിന്ന് നോമ്പ് തുറ നടത്തുന്നതിനു മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അതത് ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയോട് കൂടി നിബന്ധനകളോടെ നോമ്പ് തുറ പരിപാടി നടത്താനാണു മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പുതിയ നിബന്ധനകൾ :-
മഗ്രിബ് ബാങ്കിന് 20 മിനിറ്റ് മുമ്പ് മാത്രമെ ഷീറ്റ് വിരിക്കാൻ പാടുള്ളൂ. നോമ്പ് തുറ കഴിഞ്ഞ ഉടൻ ഷീറ്റ് മടക്കി വൃത്തിയാക്കി വെക്കണം,ഇതിന്റെ ഉത്തരവാദിത്വം സംഘാടകർക്ക് ആയിരിക്കും. ഒരോ പള്ളിയിലേയും ഇമാമുമാർ ഇവ ഉറപ്പുവരുത്തണം. പള്ളി മുറ്റത്ത് റമദാൻ തമ്പ് കെട്ടാൻ പാടുള്ളതല്ല. പള്ളി മതിലിനു പുറത്ത് കെട്ടുന്ന തമ്പിന് മസ്ജിദിൽനിന്ന് വൈദ്യുതി ബന്ധം നൽകാൻ പാടില്ലെന്നും മന്ത്രാലയം ഇറക്കിയ വിജ്നാപനത്തിൽ സൂചിപ്പിക്കുന്നു.