കുവൈത്തിൽ റമദാൻ മാസം ആരംഭിച്ചതോടെ വിവിധ ഉൽപ്പന്നങ്ങൾക്ക്‌ വില കുതിച്ചുയർന്നു. തക്കാളിക്ക്‌ ഒരു കാർട്ടണിന് 3.600 ഫിൽസ്‌ വരെയും പെട്ടിക്ക്‌ 5 ദിനാർ വരെയുമാണു വില വർധിച്ചത്.നേരത്തെ കാർട്ടണിനു പരമാവധി ഒന്നര ദിനാറും പെട്ടിക്ക്‌ പരമാവധി രണ്ടര ദിനാറും ആയിരുന്ന സ്ഥാനത്താണു ഇത്രയും അധികം വില കൂടിയിരിക്കുന്നത്‌.

റഷ്യ – ഉക്രൈൻ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്ത്‌ നേരത്തെ തന്നെ ഭക്ഷ്യ സാധനങ്ങൾക്ക്‌ വില കുതിച്ചുയർന്നിരുന്നു. ഇതിനു പുറമേയാണു റമദാൻ മാസത്തിനു മുന്നോടിയായി വീണ്ടും കുത്തനെയുള്ള വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വർഷം റമദാൻ മാസത്തിൽ ഉണ്ടായിരുന്ന വിലയേക്കാൾ ശരാശരി 50 ശതമാനം വർദ്ധനവാണു പല ഉൽപ്പനങ്ങൾക്കും ഈ റമദാനിൽ ഉണ്ടായിരിക്കുന്നത്‌. എങ്കിലും രാജ്യത്തെ ജം’ ഇയ്യാകളിലും ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിലും വിവിധ ഉൽപ്പന്നങ്ങൾക്ക് വില ക്കുറവ് പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമോഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്‌. വില വർദ്ധനവ്‌ മൂലം നട്ടം തിരിയുന്ന സാധാരണക്കാർക്ക്‌ ഇത്‌ മൂലം അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ട്‌. വിലവർദ്ധനവിനു എതിരെ സ്വദേശികൾക്കിടയിലും വലിയ വിമർശ്ശനങ്ങളാണു ഉയരുന്നത്‌.

error: Content is protected !!