കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് ഉപ അമീറിനു രാജി സമർപ്പിച്ചു. ബയാൻ കൊട്ടാരത്തിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം മന്ത്രി സഭാ അംഗങ്ങളിൽ നിന്നും അദ്ദേഹം രാജി എഴുതി വാങ്ങിയിരുന്നു. പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള നാലാമത്തെ മന്ത്രി സഭയാണു ഇപ്പോൾ രാജി വെക്കുന്നത്. പ്രധാനമന്ത്രിയുമായി സഹകരിക്കില്ലെന്ന ഭൂരിഭാഗം പാർലമന്റ് അംഗങ്ങളുടെ നിലപാടും ചില എം. പി. മാർ അദ്ദേഹത്തിനു എതിരെ സമർപ്പിച്ച കുറ്റ വിചാരണ നോട്ടീസിൽ സഭ ചർച്ച ചെയ്യാനിരിക്കേയുമാണു കേവലം മൂന്ന് മാസം പ്രായമായ മന്ത്രി സഭ ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.