കുവൈത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ വിവിധ രാജ്യക്കാർ പിടിയിലായി. താമസ കാര്യ അധികൃതർ നടത്തിയ പരിശോധനയിലാണു ഇവരെ അറസ്റ്റ് ചെയ്തത്. പ്രായ പൂർത്തിയാകാത്ത കുട്ടികളെ പരിചരിക്കുന്നതിൽ അശ്രദ്ധ കാട്ടിയതിന് കുട്ടികളുടെ രക്ഷിതാക്കൾക്ക് എതിരെയും കേസെടുത്തതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ മുതിർന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഭിക്ഷാടനം തടയുവാൻ ആഭ്യന്തര മന്ത്രാലയം എല്ലാ ശ്രമങ്ങളും നടത്തി വരികയാണു. ഇത് ഇല്ലാതാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഇത്തരം വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ എമർജ്ജൻസി ഫോൺ നമ്പർ ആയ 112 ൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.