കുവൈത്തിൽ ഇത്തവണയും നീറ്റ് പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും. ഇതിനായുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. മെയ് 6 വരെയാണ് റെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയ്യതി. ജൂലായ് 17 ന് ആണ് പരീക്ഷ.
ഇന്ത്യയിലെ 543 കേന്ദ്രങ്ങൾക്ക് പുറമെ വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. കഴിഞ്ഞ വർഷം ആദ്യമായി യു. എ. ഇ , കുവൈത്ത് എന്നിവിടങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. അന്ന് കുവൈത്തിൽ ഏകദേശം 300 വിദ്യാർഥികൾ പങ്കെടുക്കുകയും ചെയ്തിരുന്നു.