കുവൈത്തിൽ കിൻഡർ സർപ്രൈസ് മാക്സി ചോകലേറ്റ് ഉൽപ്പന്നത്തിൽ ഇത് വരെ സാൽമൊണല്ല ബാക്ടീരിയ യുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫൂഡ് ആൻഡ് ന്യൂട്രിഷൻ സ്ഥിരീകരിച്ചു. ബെൽജിയത്തിൽ നിർമ്മിച്ച
കിൻഡർ സർപ്രൈസ് മാക്സി എന്ന ചോകലേറ്റ് ഉൽപന്നത്തിൽ സാൽമൊണല്ല ബാക്ടീരിയ കലരാനുള്ള സാധ്യതയെക്കുറിച്ച് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് ഫുഡ് സേഫ്റ്റി അധികൃതരിൽ നിന്നും യൂറോപ്യൻ ഫുഡ് റാപ്പിഡ് അലേർട്ട് സിസ്റ്റത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി .ഇതേ തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണു ഈ ഉൽപ്പന്നങ്ങൾ സാൽമൊണല്ല ബാക്ടീരിയയിൽ നിന്ന് മുക്തമാണെന്ന് കണ്ടെത്തിയത് എന്നും അധികൃതർ വ്യക്തമാക്കി.