പതിനൊന്നായിരത്തി ഇരുനൂറോളം പേർക്ക് ഒരേ സമയം നോമ്പ് തുറക്കുവാനുള്ള വിഭവങ്ങളുമായി ഏറ്റവും നീളം കൂടിയ തീൻ മേശ ഒരുക്കി ഫ്രൈ ഡേ മാർക്കറ്റിൽ പുതിയൊരു റെക്കോർഡ് രേഖപ്പെടുത്തി.
ഈ ആശയത്തിന്റെ സ്ഥാപകനും പ്രിൻസ് ഓഫ് ഹ്യൂമാനിറ്റി വോളണ്ടിയർ ടീമിന്റെ ലീഡറുമായ അലി സലാഹ് കരമിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെയും ഒട്ടനവധി സ്വകാര്യ കമ്പനികളുടെയും റസ്‌റ്റോറന്റുകളുടെയും പ്രയത്നങ്ങളും സാമ്പത്തിക സഹായവും ഒത്ത് ചേർന്നപ്പോഴാണു ഈ ഒരു ദൗത്യം പൂർത്തീകരിച്ചതെന്ന് അലി സലാഹ് അൽ കരം വ്യക്തമാക്കി. കുവൈത്തി യുവതീ യുവാക്കളുടെയും ജനങ്ങളുടെയും ദാനധർമ്മങ്ങളും അകമഴിഞ്ഞ പിന്തുണയും ഈ ദൗത്യം നിറവേറ്റുവാൻ തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ മുബാറക്കിയ മാർക്കറ്റിലും ഫ്രൈഡേ മാർക്കറ്റിലും ഇതേ രീതിയിൽ നോമ്പ് തുറ പരിപാടി നടത്തിയിരുന്നുവെങ്കിലും ഏറ്റവും നീളം കൂടിയ തീൻ മേശയായിരുന്നു ഇത്തവണത്തേതെന്നും അദ്ദേഹം അറിയിച്ചു.