കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിലെ വിമാന സർവ്വീസുകളുടെ എണ്ണം ഉയർത്തും

kuwait international airport

കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിലെ പ്രതിദിന വിമാന സർവ്വീസുകളുടെ എണ്ണം ഉടൻ തന്നെ 500 ആയി ഉയർത്തുമെന്ന് സിവിൽ വ്യോമയാന ഡയരക്റ്റർ ജനറൽ യൂസുഫ്‌ അൽ ഫൗസാൻ വ്യക്തമാക്കി. നിലവിൽ പ്രതിദിനം 300 വിമാനങ്ങളാണു രാജ്യത്ത്‌ നിന്ന് പുറപ്പെടുന്നതും രാജ്യത്തേക്ക്‌ എത്തിച്ചേരുന്നതും. വിമാന താവളം ഇപ്പോൾ 60 ശതമാനം ശേഷിയിലാണു പ്രവർത്തിക്കുന്നത്‌. ഈ വേനലവധിക്കാലത്ത്‌ ഇത്‌ 100 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റമദാൻ അത്താഴ വിരുന്നിൽ പങ്കെടുത്ത്‌ കൊണ്ട്‌ സംസാരിക്കുകയായിരുന്നു യൂസുഫ് അൽ ഫൗസാൻ.വേനലവധിക്കാലത്തേക്കുള്ള വിമാന ഷെഡ്യൂളുകൾ തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

പുതിയ ടവറിന്റെയും മൂന്നാമത്തെ റൺ വേയുടെയും പണികൾ 2023 മധ്യത്തോടെ പൂർത്തീ കരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്‌. പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയിലുള്ള ടെർമ്മിനൽ 2 ന്റെ പണികൾ 2024 പകുതിയോടെ പൂർത്തിയാക്കും. വ്യോമഗതാഗത വിപണിയിലെ എല്ലാ സംഭവവികാസങ്ങൾക്കും അനുസൃതമായി പുതിയ വിമാനത്താവളം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ; ഭാവിയിൽ പുതിയ ഒരു വിമാനത്താവളം കൂടി ഉണ്ടാകുമെന്നതിൽ സംശയമില്ല, എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഫൗസാൻ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!