വാക്സീൻ സ്വീകരിച്ച ശേഷം പാസ്പോർട്ട് പുതുക്കിയ സ്വദേശികളും വിദേശികളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വാട്സാപ് നമ്പറിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനായി, പുതിയ പാസ്‌പോർട്ടിന്റെയും വാക്സീൻ സർട്ടിഫിക്കറ്റിന്റെയും പകർപ്പ് ആരോഗ്യമന്ത്രാലയത്തിന്റെ 24971010 വാട്സാപ് നമ്പറിലേക്ക് അയച്ചാൽ ഉടൻ പുതിയ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്തി വാക്സീൻ സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യും.