കു​വൈ​ത്തി​ൽ വി​ധ​വ​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് അംഗീകാരം

kuwait national asembly

കു​വൈ​ത്തി​ൽ വി​ധ​വ​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന ക​ര​ട് നി​ർ​ദേ​ശ​ത്തി​ന്​ പാ​ർ​ല​മെ​ന്‍റ്​ സ​മി​തി​യു​ടെ അം​ഗീ​കാ​രം. പാ​ർ​ല​മെ​ന്‍റ്​​ അം​ഗം സ​ഊ​ദ് അ​ബു സു​താ​ലി​ബ് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ വു​മ​ൺ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ അ​ഫേ​ഴ്‌​സ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച ശേ​ഷം കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​റ്റ​ക്ക് നി​ർ​വ​ഹി​ക്കേ​ണ്ടി വ​രു​ന്ന സ്ത്രീ​ക​ൾ​ക്കും അ​വ​രു​ടെ അ​നാ​ഥ​കരാ​യ കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ടെ​ന്നും സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ധ​വ​ക​ൾ​ക്ക് ഇ​ല​ക്ട്രി​സി​റ്റി ബി​ല്ലി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ക​ര​ട് ബി​ൽ ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. ക​ര​ട് നി​ർ​ദേ​ശം ഏ​ക സ്വ​ര​ത്തി​ൽ അം​ഗീ​ക​രി​ച്ച ക​മ്മി​റ്റി നി​യ​മ​നി​ർ​മാ​ണ സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!