ഈദ്‌ അവധിക്ക്‌ ശേഷം കുവൈത്തിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരും

price hike

ഈദ്‌ അവധിക്ക്‌ ശേഷം കുവൈത്തിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. അവശ്യ വസ്തുക്കളുടെ വില നിശ്ചയിച്ചു കൊണ്ട്‌ വാണിജ്യ മന്ത്രാലയം നേരത്തെ എടുത്ത തീരുമാനം റദ്ധാക്കുവാൻ ഒരുങ്ങുന്നതാണു ഇതിനു കാരണം. രാജ്യത്ത്‌ വില വർദ്ധനവ്‌ തടയുക എന്ന ലക്ഷ്യത്തോടെയാണു ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില നിശ്ചയയിച്ച് കൊണ്ട് വാണിജ്യ മന്ത്രാലയം നേരത്തെ തീരുമാനം എടുത്തത്‌. എന്നാൽ കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം തീരുമാനം അവലോകനം ചെയ്യുകയും ഇതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനം പുനപരിശോധന നടത്തണമെന്ന നിഗമനത്തിൽ എത്തുകയും ചെയ്തിരിക്കുകയാണ്. ഇതിനു പുറമേ രാജ്യത്തെ ഭക്ഷ്യ കമ്പനികളുടെ ഒരു കൂട്ടം വിതരണക്കാർ വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ ശരിയാനുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ആഗോള വിപണിയിൽ സംഭവിച്ച വില വർദ്ധനവും മാറ്റങ്ങളും സംബന്ധിച്ച്‌ വിതരണക്കാർ മന്ത്രിയെ ധരിപ്പിക്കുകയും വില നിശ്ചയം സംബന്ധിച്ച മന്ത്രാലയത്തിന്റെ തീരുമാനം തുടർന്നാൽ നഷ്ടം സഹിച്ച്‌ ഉൽപ്പന്നങ്ങൾ ഇറക്കു മതി ചെയ്യാനുള്ള പ്രയാസം വിവരിക്കുകയും ചെയ്തിരുന്നു.

നിലവിൽ മറ്റു ഗൾഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുവൈത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക്‌ 20 ശതമാനം വരെ വിലക്കുറവാണുള്ളത്‌. ഇത്‌ മൂലം വിവിധ ഉൽപ്പന്നങ്ങൾ രാജ്യത്ത്‌ നിന്ന് മറ്റു രാജ്യങ്ങളിലേക്ക്‌ കള്ളക്കടത്തായി ഒഴുകുന്നുവെന്നും വിതരണക്കാർ മന്ത്രിയെ ധരിപ്പിച്ചു. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സർക്കാർ റദ്ധാക്കിയിട്ടും, ഭക്ഷ്യവസ്തുക്കളുടെ ആഗോള ആവശ്യം അഭൂതപൂർവമായ രീതിയിൽ വർധിച്ച സാഹചര്യത്തിൽ വില നിശ്ചയിക്കാനുള്ള തീരുമാനം മാത്രം നിലനിർത്തിയതിൽ വിതരണക്കാർ ആശ്ചര്യം പ്രകടിപ്പിച്ചു.
ലോക ഭക്ഷ്യ,കാർഷിക സംഘടനയുടെ വില സൂചികയിൽ കഴിഞ്ഞ മാസം 170.1 പോയിന്റ് കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. 1990 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സൂചികയാണു ഇതെന്നും വിതരണക്കാർ പറയുന്നു. ഏതായലും വിലവർദ്ധനവ്‌ തടയാൻ വാണിജ്യ മന്ത്രാലയത്തിന്റെ കർശ്ശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും രാജ്യത്ത്‌ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ സാധനങ്ങൾക്ക്‌ ഇപ്പോൾ തന്നെ പൊള്ളുന്ന വിലയാണുള്ളത്‌. ഓരോ ഉൽപ്പന്നങ്ങൾക്കും വില നിശ്ചയിച്ചു കൊണ്ടുള്ള വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം റദ്ധാകുന്നതോടെ രാജ്യം സമീപകാലത്തെ ഏറ്റവും വലിയ വില വർദ്ധനവിനു സാക്ഷിയാകുമെന്നാണു വിലയിരുത്തപ്പെടുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!