Search
Close this search box.

കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു ; മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

kuwait

കുവൈത്തിൽ കോവിഡ് വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും മന്ത്രി സഭാ യോഗം പിൻ വലിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്‌റം അറിയിച്ചു. വാക്സിനേഷൻ നടത്താത്തവർക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഹാജരാകുന്നതിനു ഏർപ്പെടുത്തിയ പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കൽ നിബന്ധന റദ്ധാക്കി. തുറന്നതും അടച്ചതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത്‌ ഐച്ഛികമാക്കി. എന്നാൽ രോഗലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കണം. പ്രതിരോധ കുത്തിവയ്പ്പ്‌ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും പിസിആർ പരിശോധന കൂടാതെ അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിക്കുവാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു.മറ്റു പ്രധാന തീരുമാനങ്ങൾ ഇവയാണ്.
രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ വ്യക്തികൾ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവരാണെങ്കിലും അല്ലെങ്കിലും ക്വാറന്റൈൻ അനുഷ്ഠിക്കേണ്ടതില്ല. എന്നാൽ അവസാനമായി സമ്പർക്കം പുലർത്തിയ തീയതി മുതൽ 14 ദിവസത്തേക്ക് ഇവർ മാസ്‌ക് ധരിക്കണം. കൂടാതെ സമ്പർക്കം പുലർത്തിയ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ pcr പരിശോധന നടത്തേണ്ടതുമാണു. രോഗബാധിതരായ വ്യക്തികൾ അണുബാധയുടെ തീയതി മുതൽ 5 ദിവസത്തേക്ക് മാസ്ക്‌ ധരിക്കുകയും ഹോം ക്വാറന്റൈൻ അനുഷ്ഠിക്കുകയും വേണം. വിദേശത്ത് നിന്ന് വരുന്ന പ്രതിരോധ കുത്തിവെപ്പ്‌ നടത്തിയവരും അല്ലാത്തവരുമായ മുഴുവൻ യാത്രക്കാർക്കും പിസിആർ പരിശോധന ആവശ്യമില്ല. മെയ് 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!