കുവൈത്തിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനു ആവശ്യമായ കുറഞ്ഞ ശമ്പള പരിധി ഉൾപ്പടെയുള്ള നിബന്ധനകൾക്ക് വിധേയമായി കൊണ്ടായിരിക്കും കുടുംബ സന്ദർശക വിസ അനുവദിക്കുക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊറോണക്ക് മുമ്പ് ഭാര്യ, കുട്ടികൾ എന്നീ കുടുംബാഗങ്ങളെ സന്ദർശ്ശക വിസയിൽ കൊണ്ട് വരുന്നതിനു 250 ദിനാർ ആയിരുന്നു കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരുന്നത്. ഇത് സംബന്ധിച്ച് രാജ്യത്തെ 6 ഗവർണ്ണറേറ്റുകളിമുള്ള താമസ കാര്യ വിഭാഗത്തിനു നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി.