കോട്ടയം വാകത്താനം തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടിൽ ജോസഫ് ബേബി (ജോസി–53) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ന്യൂ ഇന്ത്യ അഷ്വറൻസ് ജീവനക്കാരനായിരുന്നു.
കുവൈത്ത് സെന്റ് ജോർജ് വലിയ പള്ളി ഇടവകാംഗമാണ്. സംസ്കാരം നാട്ടിൽ നടക്കും. ഭാര്യ: സൂസി ജോസഫ് (ജാബിരിയ അറബിക് സ്കൂൾ അധ്യാപിക), മക്കൾ: ഏബിൾ ജോസഫ് (കാനഡ), റബേക്ക ജോസഫ് (ബെംഗളൂരു).