കുവൈത്തിൽ ശീതീകരിച്ച ഇറച്ചി കോഴി,സസ്യ പാചക എണ്ണകൾ, ചെമ്മരിയാടുകൾ മുതലായവയുടെ കയറ്റു മതി നിരോധിച്ചു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് ആണ് ഇക്കാര്യം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നതിനു രാജ്യത്തെ അതിർത്തികളിലും തുറമുഖങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ മേൽ പറഞ്ഞ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നടപ്പാക്കി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.