ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ എയർ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് സർവീസ് ആരംഭിച്ചു. ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിൽ നിന്ന് രാത്രി 8.15ന് പുറപ്പെട്ട് കുവൈത്ത് സമയം 10.55ന് കുവൈത്തിലെത്തും. തിരിച്ച് കുവൈത്തിൽ നിന്ന് രാത്രി 11.55ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 7.15ന് കൊച്ചിയിലെത്തും. നേരത്തെ ഗോ എയറിന് കുവൈത്തിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സർവീസ് ഉണ്ട്. കണ്ണൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെട്ട് കുവൈത്ത് സമയം 8.25നാണ് കുവൈത്തിൽ എത്തുന്നത്. തിരിച്ച് 9.25ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 5.05നാണ് കണ്ണൂരിൽ എത്തുക.