കുവൈത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു. സൽവ പ്രദേശത്തിനു സമീപം അഞ്ജഫ ബീച്ചിലാണ് സംഭവം. കുടുംബത്തോടൊപ്പം എത്തിയ ഇവർ കടലിൽ കളിച്ചു കൊണ്ടിരിക്കെയാണു അപകടം സംഭവിച്ചത്‌.
7 വയസുള്ള ഒരു ആൺകുട്ടിയെയും 10, 12 വയസുള്ള രണ്ട്‌ പെൺ കുട്ടികളുമാണു മരണമടഞ്ഞത്‌. ഇവർ മൂന്നു പേരും സ്വദേശികളാണ്. ഇവരുടെ മാതാവാണ് അപകട വിവരം സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ വിളിച്ചറിയിച്ചത്‌. ഇതേ തുടർന്ന് സാൽമിയ അഗ്നി, രക്ഷാ സേനയുടെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ തെരച്ചലിൽ മൂന്ന് പേരുടെയും മൃത ദേഹം കണ്ടെടുത്തുകയായിരുന്നു.

error: Content is protected !!