കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപ നില 52 ഡിഗ്രീ സെൽഷ്യസ് ഇന്ന് ജഹ്‌റ മേഖലയിൽ രേഖപ്പെടുത്തി. സുലൈബിയ, വഫ്‌റ പ്രദേശങ്ങളിൽ താപ നില 51 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. അബ്ദാലി, നുവൈസീബ് മേഖലകളിൽ ഇന്നത്തെ താപ നില 50 ഡിഗ്രി ആയിരുന്നു. ജൂൺ മാസത്തിൽ രാജ്യത്ത് ഉയർന്ന താപനില അനുഭവപ്പെടുന്നത് സാധാരണയാണെന്ന് അൽ ഖറാവി വിശദീകരിച്ചു, ആഫ്രിക്കയിലേക്ക് വ്യാപിക്കുന്ന ഇന്ത്യൻ ന്യൂന മർദ്ദത്തിന്റെ പുരോഗതി രാജ്യത്തെയും ബാധിക്കുന്നതിനെ തുടർന്നാണിതെന്നും ഈ പ്രവണത അടുത്ത സെപ്റ്റംബർ വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖരാവി അറിയിച്ചു.