പഠന നിലവാരത്തിൽ മോശം പ്രകടനം നടത്തുന്ന സർവ്വകലാശാലകളിൽ കുവൈത്ത്‌ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്‌

kuwait university

പഠന നിലവാരത്തിൽ ലോകത്തിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന സർവ്വകലാശാലകളിൽ കുവൈത്ത്‌ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്‌. ആഗോള തലത്തിൽ സർവ്വകലാ ശാലകളുടെ പഠന നിലവാര റാങ്കിംഗിൽ ഏറ്റവും സ്വാധീനമുള്ളതും പ്രധാനപ്പെട്ടതുമായി കണക്കാക്കപ്പെടുന്നു ക്യു. എസ്‌.വേൾഡ്‌ യൂനിവേർസ്സിറ്റി പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണു ഇക്കാര്യം സൂചിപ്പിക്കുന്നത്‌.

2012 ൽ കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ റാങ്കിംഗ്‌ നില ആഗോള തലത്തിൽ 500-700 നിലയിൽ ആയിരുന്നു. 2019 വരെ ഈ നില തുടരുകയും പിന്നീട് 801-1000 നിലയിലേക്ക്‌ താഴുകയും ചെയ്തു. ഈ നില 2021 വരെ തുടർന്നതിനു ശേഷം 2022 ൽ ഇത്‌ 1001-1200 എന്ന പത്ത്‌ വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ ഇടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ രംഗത്തും അതിന്റെ വികസനത്തിലും ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വികസനം കൈവരിക്കുന്നതിന്റെയും ആവശ്യകതയെ കുറിച്ച് നിരന്തരമായി മുന്നറിയിപ്പ്‌ നൽകിയിട്ടും ആഗോള റാങ്കിംഗ് മെച്ചപ്പെടുത്താൻ ഫലപ്രദമായ യാതൊരു നടപടികളും സ്വീകരിക്കാത്ത കുവൈത്ത് സർവകലാശാലയുടെ നിലപാടിനെതിരെ അക്കാദ വിദഗ്ദർ ഖേദവും നീരസവും പ്രകടിപ്പിച്ചു.

കുവൈത്തിന്റെ വിദ്യാഭ്യാസ നിലവാരം പൊതുവെ ഉയർത്തുന്നതിൽ സ്വകാര്യ സർവ്വകലാശാലാ മേഖലയുടെ അനുഭവം പ്രയോജനപ്പെടുത്താൻ വിദഗ്ദർ ആഹ്വാനം ചെയ്തു. അക്കാദമിക് രംഗത്തെയും തൊഴിൽ വിപണിയിലെയും സർവകലാശാലയുടെ പ്രശസ്തി,ജീവനക്കാർ പ്രസിദ്ധീകരിച്ച അക്കാദമിക, ശാസ്ത്ര ഗവേഷണങ്ങളുടെ എണ്ണം, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും എണ്ണം മുതലായ മാനദണ്ഠങ്ങൾ അടിസ്ഥാനമാക്കിയാണു ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌ തയ്യാറാക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!