ന്യൂഡൽഹി: പ്രവാചകനെതിരായ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലെ ജുമാ മസ്ജിദ്, ഹൈദരാബാദ് മക്ക മസ്ജിദ്, കൊൽക്കത്തയിലെ പാർക്ക് സർക്കസ്, ഹൗറ, ഉത്തർപ്രദേശിലെ സഹാറൻപുർ, പ്രയാഗ്‌രാജ്, മുറാദാബാദ്, സോളാപുർ, ജാർഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധമുയർന്നു. റാഞ്ചിയിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്‌പിൽ 2 പേർ കൊല്ലപ്പെട്ടു.11 പൊലീസുകാർ അടക്കം 23 പേർക്കു പരുക്കേറ്റു.