കു​വൈ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും വി​ഷം ന​ൽ​കി കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു

കു​വൈ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ന​ൽ​കി കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. വ​ന്ധ്യം​ക​രി​ച്ച് വ്യാ​പ​നം തടയുന്നതിന് പ​ക​രം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ൽ കൊ​ല്ലു​ന്ന​തി​നെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ൾ രം​ഗ​ത്തെ​ത്തി. ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്, അ​ൽ റാ​യ് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി തെ​രു​വു​നാ​യ്ക്കളെയും പൂ​ച്ച​കളെയും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ലു​ദി​വ​സ​ത്തോ​ളം ന​ര​കി​ച്ച് ജീ​വി​ച്ച് ഒ​ടു​വി​ൽ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന രീ​തി​യി​ലു​ള്ള വി​ഷ​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കു​ന്ന​ത്. ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഇ​തി​ന് പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും കീ​ട​നാ​ശി​നി ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മൃ​ഗ​സ്നേ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!