കുവൈത്തിലെ പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും കെ. എം. സി. സി. നേതാവുമായ എ.നസീർ ഖാൻ മൂന്നാം ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസലോകത്തെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമായ ഇദ്ദേഹം കഴിഞ്ഞ 32 വർഷമായി ദുബായ്, കുവൈത്ത് , ആഫ്രിക്ക എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്.
2019 ൽ എൻ ആർ ഐ എക്സലൻസി അവാർഡ് ജേതാവായ നസീർ ഖാൻ തിരുവനന്തപുരം C. H സെന്റർ ആജീവാനന്ത അംഗമായും സേവനമനുഷ്ഠിച്ചു വരികയാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് സ്വദേശിയാണ്.