കുവൈത്തിൽ ഇന്നും ( ഞായർ) നാളെയും അന്തരീക്ഷ താപ നിലയിൽ റെക്കോർഡ്‌ വർദ്ധനവിനു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി അറിയിച്ചു. ഈ ദിവസങ്ങളിൽ പരമാവധി താപനില 50 മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. ഇതിനു പുറമേ ഇറാഖിൽ നിന്ന് പുറപ്പെടുന്ന പൊടിയുടെ ഫലമായി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് പൊടി നിറഞ്ഞ അന്തരീക്ഷം രൂപപ്പെടും. ഇത് കാരണം ചില പ്രദേശങ്ങളിൽ ദൃശ്യപരത 800 മീറ്ററായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

error: Content is protected !!