Search
Close this search box.

അവധിക്കാലം കഴിയുന്നു : കു​വൈ​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നിരക്ക് കുത്തനെ ഉയർന്നു

flight

അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് പ്ര​വാ​സി​ക​ൾ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉയർത്തി. കു​വൈ​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക ടി​ക്ക​റ്റി​ന് അ​ഞ്ചി​ര​ട്ടി​യോ​ള​മാ​ണ് വില വർധിച്ചത്. നി​ല​വി​ൽ കു​വൈ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും 20 ദീ​നാ​റി​ൽ താ​ഴെ​യാ​ണ് പു​റ​പ്പെ​ട​ൽ ടി​ക്ക​റ്റ് നി​ര​ക്ക്. അ​തേ​സ​മ​യം കു​വൈ​ത്തി​ലേ​ക്കു​ള്ള നി​ര​ക്ക് 140 ദീ​നാ​റി​നും190​നും ഇ​ട​യി​ലാ​ണ്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന് ഈ ​മാ​സം 25ന് ​കു​വൈ​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ ടി​ക്ക​റ്റ് നി​ര​ക്ക് 45,000ന് ​മു​ക​ളി​ലാ​ണ്. 10,000-15,000 ആ​ണ് ഇ​തി​ന് സാ​ധാ​ര​ണ നി​ര​ക്കു​ണ്ടാ​കാ​റു​ള്ള​ത്. ഈ ​മാ​സം അ​വ​സാ​ന വാ​ര​മാ​ണ് കു​വൈ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. അ​തി​ന് മു​ന്നേ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് തു​ട​രു​മെ​ന്നാ​ണ് കരുതുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!