കുവൈത്തിലെ ആകെയുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 93.4 ശതമാനം പേരും മൊബെയിൽ ഫോണിലൂടെയാണ് ഇനറ്റർ നെറ്റ്‌ ഉപയോഗിക്കുന്നത്‌. സോഷ്യൽ മീഡിയ സ്ഥിതിവിവരക്കണക്കുകളിൽ വിദഗ്ധരായ KEPIOS പുറത്തിറക്കിയ പുതിയ സ്ഥിതി വിവര കണക്കിലാണു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ഇത്‌ പ്രകാരം, രാജ്യത്തെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 0.4% പേർ മാത്രമാണു കമ്പ്യൂട്ടറുകളിലൂടെയോ ലാപ്‌ടോപ്പിലൂടെയോ മാത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അതേസമയം ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ മൊബെയിൽ ഫോൺ എന്നീ മൂന്നു ഉപകരണങ്ങൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നത് 6.2 ശതമാനമാണ് .രാജ്യത്തെ മൊത്തം ജന സംഖ്യയിൽ 99.6% പേരും ഇന്റർനെറ്റ്‌ ഉപയോഗിച്ചു വരുന്നതായും സ്ഥിതി വിവരകണക്കിൽ സൂചിപ്പിക്കുന്നു.

error: Content is protected !!