Search
Close this search box.

കുവൈത്തിൽ സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷനിൽ പുതിയ നിബന്ധന : ഇന്ത്യൻ എൻജിനീയർമാർ പ്രതിസന്ധിയിൽ

indian engineers

കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ താമസ രേഖ പുതുക്കൽ വീണ്ടും പ്രതിസന്ധിയിൽ. എഞ്ചിനീയർമ്മാരുടെ താമസ രേഖ പുതുക്കുന്നതിനു കുവൈത്ത്‌ സൊസൈറ്റി ഓഫ് എഞ്ചിനീയർസ്‌ ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥയാണു ഇവിടെ എഞ്ചിനീയർമ്മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിനു പേർക്ക്‌ തിരിച്ചടിയായിരിക്കുന്നത്. എഞ്ചിനീയർമ്മാരുടെ താമസ രേഖ പുതുക്കുന്നതിനു കുവൈത്ത്‌ സൊസൈറ്റി ഓഫ് എഞ്ചിനീയർ അധികൃതരിൽ നിന്നുള്ള സർട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷൻ നേരത്തെ നിർബന്ധമാക്കിയിരുന്നു. എന്നാൽ കുവൈത്ത് സോസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥ പ്രകാരം ഇത്‌ ലഭ്യമാകണമെങ്കിൽ പ്രസ്ഥുത കോളേജിനും കോഴ്സിനും വിദ്യാർത്ഥി പഠിച്ച കാലയളവിൽ അതായത്‌ നാലുവർഷവും N. B.A അക്രഡിറ്റെഷൻ നിർബന്ധമാണ്. എന്നാൽ 2002ലാണ് N. B.A എന്ന അക്രഡിറ്റേഷൻ ഏജൻസി നിലവിൽ വന്നത്.2013 വരെ AICTE യുടെ ഭാഗമായിരുന്ന N.B.A 2013 മുതലാണ് സ്വതന്ത്ര ഏജൻസിയായി നിലവിൽ വന്നത്. കഴിഞ്ഞമാസം വരെ ഏതെങ്കിലും ഒരു വർഷം N. B. A. അക്രഡിറ്റേഷൻ ഉള്ളവർക്ക്‌ കുവൈത്ത്‌ സൊസൈറ്റി ഓഫ് എൻജിനീയർസ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നൽകുമായിരുന്നു.എന്നാൽ പുതിയ വ്യവസ്ഥ പ്രകാരം ഇത് സാധ്യമല്ലാതായിരിക്കുകയാണ് ഇപ്പോൾ.വിസ കാലാവധി അവസാനിച്ച നിരവധി ഇന്ത്യൻ എഞ്ചിനീയർമ്മാരാണു ഇത്‌ മൂലം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത് . നാട്ടിൽ നിന്നും കുവൈത്തിൽ നിന്നും പലതരം അറ്റസ്റ്റേഷനും ഇന്റർവ്യൂവും പാസായി കഴിഞ്ഞാണ് കുവൈത്ത്‌ സൊസൈറ്റി ഓഫ് എൻജിനീയർസിലെ അംഗത്വത്തിനു അപേക്ഷ സമർപ്പിക്കുന്നത്.ഇതിനായി ഏകദേശം ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ടും താമസരേഖ പുതുക്കാൻ പറ്റാത്ത സാഹചര്യമാണു ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്‌.ഏകദേശം പതിനായിരത്തോളം എൻജിനീയർമ്മാരാണു കുവൈത്തിൽ ജോലി ചെയ്യുന്നത്. പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതോടെ ഏകദേശം 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണു സംജാതമായിരിക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!