കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. സെപതംബർ 29 വ്യാഴാഴ്ചയാണു തെരഞ്ഞെടുപ്പ് നടക്കുക. അന്ന് പൊതു അവധി ആയിരിക്കും. ഇന്ന് ചേർന്ന ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം . കഴിഞ്ഞ മാസമാണു കുവൈത്ത് പാർലമന്റ് പിരിച്ചു വിട്ടു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചത്.