Search
Close this search box.

കു​വൈ​ത്തി​ൽ ടാ​ക്സി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​മി​ങ്, കോ​ൾ ടാ​ക്സി ക​മ്പ​നി​ക​ൾ​ക്കും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

taxi

കു​വൈ​ത്തി​ൽ ടാ​ക്സി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​മി​ങ്, കോ​ൾ ടാ​ക്സി ക​മ്പ​നി​ക​ൾ​ക്കും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ന​ട​പ​ടി​ക​ൾ. ഡ്രൈ​വ​ർ സീ​റ്റി​നു പി​ന്നി​ൽ ടാ​ക്സി ലൈ​സ​ൻ​സി​ന്റെ അ​റ​ബി, ഇം​ഗ്ലീ​ഷ് പ​ക​ർ​പ്പു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഡ്രൈ​വ​റു​ടെ ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ടാ​ക്സി ക​മ്പ​നി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന സ​മ​യം തൊ​ട്ട് മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം. ഓ​ൺ​കോ​ൾ ടാക്സി ഡ്രൈ​വ​ർ​മാ​ർ തെ​രു​വി​ൽ നി​ന്ന് യാത്രക്കാരെ എ​ടു​ക്കാ​ൻ പാ​ടി​ല്ല. കാ​ൾ ടാ​ക്സി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ എ​ടു​ക്കാ​ൻ പാ​ടി​ല്ല. എ​ല്ലാ ടാ​ക്സി ഡ്രൈ​വ​ർ​മാ​രും യാ​ത്ര​ക്കാ​രെ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​വൂ, ച​ര​ക്കു​ക​ളോ ഭ​ക്ഷ​ണ​മോ വാ​ഹ​ന​ത്തി​ൽ ക​യ​റ്റ​രു​ത് തു​ട​ങ്ങി​യ​വ​യാ​ണ് പ്രാ​ധ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

ക്യാ​ബ് ഡ്രൈ​വ​ർ​മാ​ർ ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ നി​യ​മ​മോ ലം​ഘി​ക്കു​ന്ന​വ​ർ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!