മനാമ: ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിൽ പങ്കുവഹിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ്, ധനകാര്യ സഹമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൾവഹാബ് അൽ റഷീദ് എന്നിവർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഹമദ് രാജാവ്. ബഹ്റൈനെതിരെ കുവൈത്ത് സ്വീകരിച്ച മാന്യമായ നിലപാടുകളേയും ജിസിസി, അറബ് ലോകം, മേഖലയിലെ ഇസ്ലാമിക ആവശ്യങ്ങൾക്കായി നൽകിയ സംഭാവനകളേയും ഹമദ് രാജാവ് അഭിനന്ദിച്ചു.